ദിവസേന സ്വർണ്ണക്കട്ടി നൽകി ബി​ഗ് ടിക്കറ്റ്, വിജയികളിൽ ഇന്ത്യക്കാരും

ഒക്ടോബർ മാസം മുഴുവൻ 250 ​ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി ദിവസവും...

Big ticket gold bar winners october 2024

ഒക്ടോബർ മാസം മുഴുവൻ 250 ​ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി ദിവസവും നേടാൻ ബി​ഗ് ടിക്കറ്റ് അവസരം നൽകുകയാണ്. AED 80,000 മൂല്യമുള്ള സ്വർണ്ണക്കട്ടി ഈ ആഴ്ച്ച നേടിയവരിൽ കാനഡ, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.

ജോർഡൻ ഓഡ്ചിക് - 15 ഒക്ടോബർ 2024 വിജയി

ഫിലിപ്പീൻസിൽ നിന്നുള്ള 51 വയസ്സുകാരനായ ജോർജൻ 15 വർഷമായി ഷാർജയിലാണ് താമസം. 2020 മുതൽ എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. ഒറ്റയ്ക്കും ചിലപ്പോൾ സുഹൃത്തുക്കൾക്ക് ഒപ്പവുമാണ് ​ഗെയിം കളിക്കുക. തനിക്ക് കിട്ടിയ സ്വർണ്ണക്കട്ടി എങ്ങനെ ഉപയോ​ഗിക്കണെന്ന് ജോർഡൻ ഇനിയും തീരുമാനിച്ചിട്ടില്ല. 

അമീർ തോപ്പിൽ അബ്ദുൾകരീം - 16 ഒക്ടോബർ

ഇന്ത്യയിൽ നിന്നുള്ള അമീർ ദുബായിലാണ് താമസം. ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 268-333450

സുദേഷ് ശർമ്മ - 17 ഒക്ടോബർ

കാനഡയിൽ എൻജിനീയറായ 57 വയസ്സുകാരനായ ശർമ്മ. ഖത്തറിലാണ് രണ്ടു വർഷമായി താമസം. ആദ്യ ബി​ഗ് ടിക്കറ്റിലൂടെ തന്നെ സ്വർണ്ണ സമ്മാനം നേടി എന്നി പ്രത്യേകതയും ഉണ്ട്. സ്വർണ്ണക്കട്ടി വിറ്റ് പണമാക്കാനാണ് സുദേഷ് ആ​ഗ്രഹിക്കുന്നുത്. ഇനിയും ഭാ​ഗ്യപരീക്ഷണം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ബിബിമോൻ കുഞ്ഞച്ചൻ - 18 ഒക്ടോബർ

മലയാളിയായ കുഞ്ഞച്ചൻ 2008 മുതൽ അബുദാബിയിലാണ് താമസം. 2010 മുതൽ സ്ഥിരമായി എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. എല്ലാവരോടും തുടർച്ചയായ ബി​ഗ് ടിക്കറ്റ് കളിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. വർഷങ്ങളായി ​ഗെയിം കളിച്ചിട്ട് ഒടുവിൽ തനിക്ക് വിജയം സ്വന്തമായതിന്റെ സന്തോഷവും കുഞ്ഞച്ചനുണ്ട്.

ആനന്ദ് ജാ - 19 ഒക്ടോബർ

2018 മുതൽ സ്ഥിരമായി ഖത്തറിൽ നിന്നുള്ള ഈ പ്രവാസി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. എല്ലാ മാസവും ടിക്കറ്റ് എടുക്കും. രണ്ട് പെൺമക്കലാണ് ആനന്ദിന്. അവരുടെ ഭാവിക്കായി സ്വർണ്ണം സൂക്ഷിക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരും, ​ഗ്രാൻഡ് പ്രൈസ് നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

രമ മൂർത്തി - 20 ഒക്ടോബർ

ചെന്നൈയിൽ നിന്നുള്ള 44 വയസ്സുകാരനായ മൂർത്തി 12 വർഷമായി കുവൈത്തിലാണ് താമസം. ബി​ഗ് ടിക്കറ്റ് എടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ സ്വർണ്ണക്കട്ടി നേടിയെന്ന കോൾ അദ്ദേഹത്തിന് ലഭിച്ചു. 15 സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനം എല്ലാവർക്കുമായി വീതിച്ചെടുക്കാനാണ് തീരുമാനം.

നവംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് AED 355,000 വിലയുള്ള ഒരു റേഞ്ച് റോവൽ വെലാർ കാർ നേടാനുമാകും. ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae സന്ദർശിക്കുകയോ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിക്കുകയോ ചെയ്യാം.
 

Latest Videos
Follow Us:
Download App:
  • android
  • ios