ബിഗ് ടിക്കറ്റ്: 80,000 ദിർഹത്തിന്റെ സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളികൾ
ദിവസവും AED 80,000 മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം.
നവംബറിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും AED 80,000 മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം. ഈ ആഴ്ച്ച സമ്മാനം നേടിയവർ എല്ലാം ഇന്ത്യക്കാരാണ്.
വചൻ ഭാഗ്ചാന്ദ്നി - 2 നവംബർ
മുംബൈയിൽ നിന്നുള്ള 24 വയസ്സുകാരനായ വചൻ ബിസിനസ്സ് ഡെവലപ്പറാണ്. നാലു വർഷമായി ദുബായിൽ താമസിക്കുന്നു. ഓൺലൈനിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഇതിന് മുൻപ് മൂന്നോ നാലോ തവണ മാത്രമേ ബിഗ് ടിക്കറ്റ് എടുത്തിട്ടുള്ളൂ. സ്വർണ്ണക്കട്ടി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വചൻ പറയുന്നു. ഇനിയും ബിഗ് ടിക്കറ്റ് എടുക്കാനാണ് വചന്റെ തീരുമാനം.
കണ്ണൻ കൃഷ്ണൻ - 3 നവംബർ
ബാംഗ്ലൂരിൽ സ്റ്റോർ മാനേജറാണ് 47 വയസ്സുകാരനായ കണ്ണൻ. മുൻപ് ദുബായിലും ബഹ്റൈനിലുമായി നാല് വർഷം താമസിച്ചിട്ടുണ്ട്. വളരെയധികം നാളുകളായി ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് കണ്ണന്റെ ശീലം. ചിലപ്പോൾ ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവും ടിക്കറ്റ് വാങ്ങും. ഒരിക്കൽ താൻ വിജയിക്കും എന്ന് ഉറപ്പായിരുന്നു. അതാണ് ടിക്കറ്റ് എടുക്കുന്ന ശീലം ഒഴിവാക്കാത്തത് - കണ്ണൻ പറയുന്നു.
രഞ്ജിത് പ്രസാദ് - 4 നവംബർ
പശ്ചിമ ബംഗാളിൽ നിന്നുള്ള ബിസിനസ്സുകാരനാണ് 35 വയസ്സുകാരനായ രഞ്ജിത് പ്രസാദ്. ബഹ്റൈനിലാണ് താമസം. ഒരു വർഷം മുൻപാണ് ബിഗ് ടിക്കറ്റ് കളിച്ചു തുടങ്ങിയത്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.
മുഹമ്മദ് എസ്. എ ഹസ്സൻ - 5 നവംബർ
കഴിഞ്ഞ 14 വർഷമായി ഖത്തറിൽ ജീവിക്കുന്ന മുഹമ്മദ്, മാനേജറാണ്. സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. തീരെ പ്രതീക്ഷിക്കാതെയാണ് വിജയവാർത്ത തന്നെ തേടി വന്നതെന്ന് അദ്ദേഹം പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സമ്മാനത്തുക ഉപയോഗിക്കും. ഇനിയും ടിക്കറ്റെടുക്കും. എല്ലാവരും ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഷെഹിൻ പുഷ്പഹാസൻ - 6 നവംബർ
മലയാളിയായ ഷെബിൻ 16 വർഷമായി അബുദാബിയിലാണ് താമസം. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം എല്ലാ മാസവും 10 സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി എന്ത് ചെയ്യുമെന്ന് ഇതുവരെ ഷെഹിൻ തീരുമാനിച്ചിട്ടില്ല.
ഷാഹിദ് യുനുസ് തങ്ങൾ - 7 നവംബർ
മലയാളിയായ ഷാഹിദ് രണ്ടു വർഷമായി അജ്മാനിലാണ് താമസം. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഈ വിജയം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സ്വർണ്ണക്കട്ടി വിൽക്കും, ഇനിയും കൂടുതൽ ടിക്കറ്റുകൾ വാങ്ങും - ഷാഹിദ് പറയുന്നു.
നവംബറിൽ ബിഗ് ടിക്കറ്റ് ആഘോഷം തുടരുകയാണ്. അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 2 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി നേടാം, വിജയിക്കാനുള്ള അവസരം നാലിരട്ടിയാക്കാം.
Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.
ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ Zayed International Airport and Al Ain Airport എന്നിവിടങ്ങളിൽ സ്റ്റോറുകൾ സന്ദർശിക്കാം.