ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഭാഗ്യശാലിക്ക് 77 കോടിയിലേറെ
- ഗ്രാന്‍ഡ് പ്രൈസിന് പുറമെ ഉപഭോക്താക്കള്‍ക്ക് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്.
- മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഭാഗ്യശാലികള്‍ക്ക് എല്ലാ ആഴ്ചയിലും ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക.
ഗ്രാന്‍ഡ് പ്രൈസിന് പുറമെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കുന്നു. മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള അവസരവുമുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിന്റെ പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കൂ. ജനുവരി മൂന്നിന് യുഎഇ പ്രാദേശിക സമയം രാത്രി 7:30ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവല്‍സ് ഹാളിന് അടുത്ത് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണാനും അവസരമുണ്ട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴിയും നറുക്കെടുപ്പ് കാണാവുന്നതാണ്.
ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളിലെ ഭാഗ്യശാലിക്ക് ജനുവരി മൂന്നിന് ആഢംബര മാസെറാതി കാര്‍ സ്വന്തമാക്കാം. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന്റെ വില. രണ്ട് ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. വരുന്ന നറുക്കെടുപ്പിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍
പ്രൊമോഷന്‍ 1 - ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)
പ്രൊമോഷന്‍ 2 - ഡിസംബര്‍ 9 - 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)
പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)
പ്രൊമോഷന്‍ 4 - ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.