ബ്ലോഗറുടെ 'ഫ്രഞ്ച് ലിപ്‌സ്' വീഡിയോ; എട്ടുവയസ്സുകാരിക്ക് ലിപ് ഫില്ലർ, വിവാദമായപ്പോൾ മലക്കം മറിഞ്ഞു, നടപടി
'ഫ്രഞ്ച് ലിപ്‌സ്' എന്ന് പരാമർശിക്കുന്ന ചികിത്സാരീതിയുടെ വിശദാംശങ്ങളും ബ്ലോഗര്‍ വ്യക്തമാക്കി. മകള്‍ക്ക് ലിപ് ഫില്ലര്‍ ഇഞ്ചക്ഷന്‍ ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള വീഡിയോയും അവര്‍ പങ്കുവെച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ടുവയസ്സുകാരിക്ക് ലിപ് ഫില്ലര്‍ ഇഞ്ചക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് ഡെര്‍മെറ്റോളജി ആന്‍ഡ് ബ്യൂട്ടി ക്ലിനിക്ക് അടച്ചുപൂട്ടി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രശസ്ത കുവൈത്തി ബ്ലോഗര്‍ സാറ അല്‍ കന്ദാരി സ്‌നാപ് ചാറ്റില്‍ പങ്കുവെച്ച വീഡിയോയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കന്ദാരിയുടെ മകള്‍ക്ക് ലിപ് ഫില്ലര്‍ ഇഞ്ചക്ഷന്‍ നല്‍കുന്ന വീഡിയോയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചതും വിവാദമായതും. ബ്യൂട്ടി ക്ലിനിക്ക് സന്ദര്‍ശിച്ചതും തന്റെ മകള്‍ കോസ്‌മെറ്റിക് ചികിത്സയിലൂടെ കടന്നു പോകുന്നതും വ്യക്തമാക്കുന്ന വീഡിയോയാണ് അവര്‍ പങ്കുവെച്ചത്.
'ഫ്രഞ്ച് ലിപ്‌സ്' എന്ന് പരാമർശിക്കുന്ന ചികിത്സാരീതിയുടെ വിശദാംശങ്ങളും ബ്ലോഗര്‍ വ്യക്തമാക്കി. മകള്‍ക്ക് ലിപ് ഫില്ലര്‍ ഇഞ്ചക്ഷന്‍ ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള വീഡിയോയും അവര്‍ പങ്കുവെച്ചു. കുട്ടിയില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള ചികിത്സാരീതി നടത്തുന്നതെന്നും കന്ദാരി അവകാശപ്പെടുന്നുണ്ട്.
എട്ടു വയസ്സുകാരിയായ മകള്‍ക്ക് ഇത്തരത്തില്‍ കോസ്‌മെറ്റിക് ചികിത്സ നടത്തിയത് കന്ദാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ഇക്കാര്യം നിഷേധിച്ച ബ്ലോഗര്‍, 19 വയസ്സുള്ള മൂത്ത മകള്‍ക്കാണ് ചികിത്സ നടത്തിയതന്നും ഇളയ മകള്‍ക്കല്ലെന്നും മറ്റൊരു വീഡിയോയില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ക്ലിനിക്ക് അടച്ചപൂട്ടിയതായും ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് കേസ് മെഡിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി അതോറിറ്റിക്ക് കൈമാറി.
കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാണ്ടഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേരെ പിടികൂടി. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. ഗുരുതരമായ 255 എണ്ണം ഉൾപ്പെടെ 1,425 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...