അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'
വിവിധ മത, സാസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരുടെ സംഗമമായിരുന്നു പരിപാടിയുടെ പ്രത്യേകത. 'ഒംസിയത്ത്' എന്ന പേരിലാണ് റമദാന്‍ പരിപാടി സംഘടിപ്പിച്ചത്.
അബുദാബി: അബുദാബിയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ബാപ്‌സ് ഹിന്ദു മന്ദിറില്‍ ആദ്യ റമദാന്‍ പരിപാടി സംഘടിപ്പിച്ചു. വിവിധ മത, സാസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരുടെ സംഗമമായിരുന്നു പരിപാടിയുടെ പ്രത്യേകത. 'ഒംസിയത്ത്' എന്ന പേരിലാണ് റമദാന്‍ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ യു.എ.ഇ സഹിഷ്ണുത -സഹവർതിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി, കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ പങ്കെടുത്തു. റബ്ബി, വികാരി, ബോറ, സിഖ് എന്നിങ്ങനെ വിവിധ മതപുരോഹിതന്മാർ, ഗവൺമെൻറ് വകുപ്പുകളുടെ തലവന്മാർ, അംബാസഡർമാർ, നയതന്ത്രജ്ഞർ, സമുദായ നേതാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദേശ അതിഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Read Also - 15 വർഷമായി ലുലുവിൽ ജോലി, ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല; ഒന്നരക്കോടിയുമായി കടന്ന പ്രതിയെ കുടുക്കി പൊലീസ്
ചെറിയ പെരുന്നാൾ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു
അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.
അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഞായറാഴ്ചയാണ് യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...