ജീവന് കരുതലേകാന്‍ ബഹ്‌റൈന്‍ കെഎംസിസി; സമൂഹ രക്തദാന ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം

രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ക്യാമ്പ്. ബഹ്‌റൈനിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയായ സിഞ്ച് എക്‌സ്‌ചേഞ്ചുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

Bahrain KMCC blood donation camp

മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37-ാമത് സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 140 പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്. 

രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ക്യാമ്പ്. ബഹ്‌റൈനിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയായ സിഞ്ച് എക്‌സ്‌ചേഞ്ചുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. ട്രാവല്‍ ടൂറിസം സ്ഥാപനമായ ജേര്‍ണീസ് വേള്‍ഡ് കോ  സ്‌പോണ്‍സര്‍ ആയിരുന്നു.''രക്തദാനം ചെയ്യുന്നത് ഐക്യ ദാര്‍ഢ്യമാണ്'' എന്നതായിരുന്നു ഈ വര്‍ഷത്തെ രക്തദാന സന്ദേശം. വളരെ ഭംഗിയായി രക്തദാന ക്യാംപ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഷം തോറും ഇത്തരം ക്യാംപുകളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും കെഎംസിസി ബഹ്‌റൈന്‍ നേതാക്കള്‍ പറഞ്ഞു. 

Bahrain KMCC blood donation camp

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്താനുമുള്ള ഒരുക്കത്തിലാണ് കെഎംസിസി ബഹ്‌റൈന്‍.

ക്യാംപിന്  കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്  ഗഫൂർ  കൈപ്പമംഗലം  ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, എപി ഫൈസല്‍, ജീവസ്പർശം (ഇൻചാർജ് )സലിം തളങ്കര, ഷാഫി പാറക്കട്ട (ഹെൽത് വിങ് ചെയർമാൻ ) ഉസ്മാന്‍ ടിപ്‌ടോപ്, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, ഒകെ കാസിം, കെകെസി മുനീര്‍, ഷെരീഫ് വില്ല്യാപ്പള്ളി, നിസാര്‍ ഉസ്മാന്‍  , അഷ്‌റഫ് കാട്ടിൽ പീടിക (ഹെൽത് വിങ് കൺവീനർ എന്നിവര്‍ നേതൃത്വം നല്‍കി. 

സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്നപേരില്‍ കെഎംസിസി 13 വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത.  2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5600ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. 

കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios