ബഹ്‌റൈൻ കേരളീയ സമാജം - ബിഡികെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

കിംഗ് ഹമദ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുന്നതാണ്. 

Bahrain Keraleeya Samajam and BDK jointly organise blood donation camp

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് അഞ്ചിന് രാവിലെ എട്ട് മുതൽ 12 വരെ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.

കിംഗ് ഹമദ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സമാജം ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം (33750999) നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി (35320667) ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ (33015579) ജനറൽ സെക്രട്ടറി റോജി ജോൺ (39125828) എന്നിവരുമായി ബന്ധപ്പെടാം.
Bahrain Keraleeya Samajam and BDK jointly organise blood donation camp

Read also: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു
അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് ഇന്നു മുതല്‍ 3.92 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 4.52 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ 3.84 ദിര്‍ഹമായിരിക്കും വില. ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. ജൂലൈ മാസത്തില്‍ ഇത് 4.76 ദിര്‍ഹമായിരുന്നു.

Read also: ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം

യുഎഇയില്‍ ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയും പ്രളയവും മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ മുക്തമായി വരുന്നതേയുള്ളൂ. ഏഴ് പേരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. നിരവധി റോഡുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴമേഘങ്ങള്‍ കിഴക്ക് നിന്ന് ചില ഉള്‍പ്രദേശങ്ങളിലേക്കും തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 1) മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം

Latest Videos
Follow Us:
Download App:
  • android
  • ios