ഉച്ച വിശ്രമ നിയമം; ബഹ്‌റൈനിൽ അടുത്തവർഷം മുതൽ മൂന്ന് മാസങ്ങളിൽ നടപ്പിലാക്കാന്‍ തീരുമാനം
അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും.
മനാമ: കൊടും വേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള ഉച്ചവിശ്രമ നിയമം ബഹ്റൈനില്‍ അടുത്ത വര്‍ഷം മുതല്‍ മൂന്ന് മാസങ്ങളിൽ നടപ്പിലാക്കാന്‍ തീരുമാനം. നിലവിൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 നും വൈകീട്ട് 4 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം.
അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമ കാലയളവ് നീട്ടിയത്. ഉച്ചയ്ക്കുള്ള തൊഴിൽ നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടുന്ന തീരുമാനത്തിന് ഇന്നലെ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
https://www.youtube.com/watch?v=QJ9td48fqXQ