Asianet News MalayalamAsianet News Malayalam

എയർ കാർഗോ വഴിയെത്തിയ മെറ്റൽ പൈപ്പുകൾ; ലക്ഷ്യം വൻ പദ്ധതി, പൊളിച്ച് അധികൃതർ, പിടികൂടിയത് 14 കോടിയുടെ ലഹരിമരുന്ന്

എയര്‍ കാര്‍ഗോ വഴിയാണ് ഇവ രാജ്യത്തെത്തിച്ചത്. എന്നാൽ അധികൃതരുടെ കൃത്യമായ ഇടപെടലില്‍ കയ്യോടെ പിടികൂടുകയായിരുന്നു. 

Bahrain authorities thwarted attempt smuggle drugs into the country
Author
First Published Oct 10, 2024, 6:19 PM IST | Last Updated Oct 10, 2024, 6:19 PM IST

മനാമ: ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട. 1,30,000 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ലെബനാനിൽ നിന്ന് എയർ കാർഗോ വഴി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ക്യാപ്റ്റഗണ്‍ ആൻറിനാർക്കോട്ടിക്‌സ് സംഘമാണ് പിടികൂടിയത്. പ്രതികളെ ബഹ്റൈനിലെത്തിക്കാന്‍ ശ്രമം നടത്തുകയാണ്.

വൻ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമാണ് ഈ ലഹരിക്കടത്തിന് പിന്നിലുള്ളത്. 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മെറ്റൽ പൈപ്പുകൾക്കുള്ളിലാക്കി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നിന്റെ മൂല്യം ഏകദേശം 14 കോടി ഇന്ത്യൻ രൂപയ്ക്കും മുകളിലാണ്. ബഹ്‌റൈൻ എയർ കാർഗോ പോർട്ട് വഴിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ ലഹരി മാഫിയ പദ്ധതിയിട്ടത്.

എന്നാൽ കൃത്യമായ പദ്ധതിയോടെ കാത്തിരുന്ന ബഹ്‌റൈൻ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ലഹരി സംഘത്തിന്റെ സകല പദ്ധതിയും പൊളിച്ച് ലഹരി ഗുളികകള്‍ പിടിച്ചെടുക്കുകയായിരുന്നു. ബഹ്‌റൈൻ ആന്‍റി നാർക്കോട്ടിക് ഡയറക്ടറേറ്റും എയർ കാർഗോ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അഫയേഴ്‌സുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ലഹരിക്കടത്ത് പരാജയപ്പെടുത്തിയത്.

Read Also -  കാണാൻ മനോഹരം, ഇലയും പൂവും ഉൾപ്പെടെ അടിമുടി വിഷം; അരളി ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും യുഎഇയിൽ നിരോധനം

ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കള്ളക്കടത്തുകാർക്കായി ബഹ്‌റൈൻ വല വിരിച്ചത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 38കാരിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലെബനാനിൽ നിന്നാണ് ലഹരി ഗുളികകൾ കയറ്റുമതി ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios