ബലിപെരുന്നാളിന് മുന്നോടിയായി പരിശോധന; ഒമാനില്‍ കേടായ ഇറച്ചി പിടിച്ചെടുത്തു
യാങ്കുൾ മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുക്കുന്നത്.
മസ്കത്ത്: ഒമാനില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത കേടായ മാംസം പിടിച്ചെടുത്തു. ദഹിറയിൽ നിന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വന്‍തോതിലുള്ള കേടായ മാംസം പിടിച്ചെടുത്തത്. യാങ്കുൾ മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുക്കുന്നത്. ഇവ നശിപ്പിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബലിപെരുന്നാളിന്റെ മുന്നോടിയായായിരുന്നു പരിശോധന നടത്തിയത്.
Read Also - വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം