കര്‍ശന പരിശോധന തുടര്‍ന്ന് ട്രാഫിക് വിഭാഗം; മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ
നിയമ ലംഘകരെയും ട്രാഫിക് നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളിലെ ആളുകളെ ശല്യപ്പെടുത്തുന്ന, അമിതമായ ശബ്‍ദവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ കണ്ടെത്തിയതായി എമർജൻസി പൊലീസിന്റെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെയും ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
നിയമ ലംഘകരെയും ട്രാഫിക് നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും ഇവ ട്രാക്ക് ചെയ്യുന്നതിനുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കൂടാതെ, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ "112" എന്ന എമർജൻസി നമ്പരിലേക്ക് വിളിച്ചോ "99324092" എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More - ബാച്ചിലര്‍മാരുടെ 170 താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനയും തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ രണ്ടിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായേഗ്, ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ്ദ എന്നിവര്‍ ഹവല്ലിയിലും മുബാറക് അല്‍ കബീറിലും പരിശോധന നടത്തി. ഇവിടങ്ങളിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിലെത്തിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്.
Read More - വാട്ടർ ബൈക്കിൽ നിന്ന് കടലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി
പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ രേഖകള്‍ പരിശോധിക്കുകയും നിയമങ്ങള്‍ കൃത്യമായി പാലിച്ചാണോ ഇവര്‍ ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തുകയുമാണ് ലക്ഷ്യം. തെറ്റായ മാര്‍ഗങ്ങളിലൂടെ ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ കര്‍ശന നിർദ്ദേശം നൽകിയിരുന്നു.