ഉടൻ ആശുപത്രിയിലെത്തിക്കണം, പക്ഷേ യുവതിയുടെ ഭാരം 400 കിലോ; മണിക്കൂറുകൾ നീണ്ട പ്രയത്നം, ഒടുവിൽ സംഭവിച്ചത്...
സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നാഷണല്‍ ആംബുലന്‍സ് സ്ഥലത്തെത്തിയെങ്കിലും അമിത ഭാരം കാരണം സ്ത്രീയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തെത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.
ഷാര്‍ജ: അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ള 400 കിലോ ഭാരമുള്ള സ്ത്രീയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറക്കി. ഷാര്‍ജ അഗ്നിശമനസേന, നാഷണല്‍ ആംബുലന്‍സ് ടീം. ഷാര്‍ജ പൊലീസ് ആംബുലന്‍സ്, ദുബൈ ആംബുലന്‍സ് എന്നിവ ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ വിജയകരമാക്കിയത്.
48കാരിയായ അറബ് സ്ത്രീക്കാണ് മെഡിക്കല്‍ സഹായം ആവശ്യമായി വന്നത്. ഹൃദ്രോഗവും ശ്വാസംമുട്ടലുമായി അവശയായ സ്ത്രീക്ക് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായി വന്നു. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നാഷണല്‍ ആംബുലന്‍സ് സ്ഥലത്തെത്തിയെങ്കിലും അമിത ഭാരം കാരണം സ്ത്രീയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തെത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്, നാഷണല്‍ ആംബുലന്‍സ്, ഷാര്‍ജ പൊലീസ് ആംബുലന്‍സ് എന്നിവ സംയുക്തമായി നടത്തിയ പരിശ്രമം ഒടുവില്‍ വിജയിക്കുകയായിരുന്നു. ദുബൈ ആംബുലന്‍സില്‍ നിന്നുള്ള പ്രത്യേക വാഹനത്തിന്റെ അധിക സഹായവും വേണ്ടിവന്നു.
Read Also - ഇതാണ് ഭാഗ്യം! 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് സ്ത്രീയെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്ത് എത്തിച്ചത്. 400 കിലോ ഭാരമുള്ള സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് സഹായം ആവശ്യപ്പെട്ട് ദേശീയ ആംബുലൻസിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സഹായം അഭ്യര്‍ത്ഥിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു.
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സ്ത്രീയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറക്കിയത്. സുരക്ഷിതമായി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനായി അഗ്നിശമന സേനാംഗങ്ങള്‍ സ്ത്രീയുടെ ശരീരത്തിന് ചുറ്റും ഒരു കവര്‍ ഇട്ടിരുന്നു. സുരക്ഷിതമായി നിലത്തിറക്കിയ സ്ത്രീയെ ദേശീയ ആംബുലന്‍സിലും ദുബൈ ആംബുലന്‍സ് പ്രത്യേക വാഹനത്തിലും ചികിത്സക്കായി കൊണ്ടുപോയി. ഉമ്മുല്‍ഖുവൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...