കാണികളെ ആകർഷിക്കണം, സിനിമ ടിക്കറ്റ് ചാർജ് കുറയ്ക്കാനുള്ള തീരുമാനം; സൗദിയിലെ സിനിമാ തിയേറ്ററുകളിൽ തിരക്കേറി
സിനിമ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന് സിനിമ അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽമുല്ല പറഞ്ഞു.
റിയാദ്: സൗദിയിൽ സിനിമാശാലകളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർധവ്. സ്ഥിരവും താത്കാലികവുമായ സിനിമാ തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസുകളുടെ ഫീസും സിനിമ ടിക്കറ്റ് ചാർജ്ജും കുറയ്ക്കാൻ ഫിലിം കമ്മീഷൻ തീരുമാനിച്ചതിനെ തുടർന്നാണിത്. സിനിമ കാണാനെത്തുന്നവരുടെ എണ്ണം 90 ശതമാനമായി ഉയർന്നതായാണ് വിലയിരുത്തൽ.
സിനിമ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാനുള്ള തീരുമാനത്തിന് നിരവധി മാനങ്ങളുണ്ടെന്ന് സിനിമ അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹാനി അൽമുല്ല പറഞ്ഞു. കാണികളെ ആകർഷിക്കാനും സിനിമശാലയിലേക്ക് പോകാനും ഇത് സഹായിക്കും. സമീപകാലത്തെ ചാർജ്ജിലെ കുറവ് സൗദി സമൂഹത്തിൽ സിനിമ കാഴ്ചയും സിനിമാറ്റിക് സംസ്കാരവും ഉയർത്തും. തീരുമാനം സിനിമാ പ്രവർത്തകർക്ക് പൊതുവെ ഗുണകരമാണെന്നും അൽമുഅല്ല പറഞ്ഞു.
Read Also - പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും
സൗദി സിനിമകളുടെ സിനിമാശാലകളിലെ തിരക്ക് 90 ശതമാനം എത്തിയതിന് ശേഷമാണ് ടിക്കറ്റ് കുറച്ചതിന്റെ ഫലം കണ്ടത്. ഉയർന്ന വരുമാനം നേടിയ ‘ശബാബ് അൽ-ബോംബ്, ഫിലിം സ്റ്റാർ, മന്ദൂബ് അൽലെയ്ൽ എന്നീ സിനിമകൾ പോലെ ഉയർന്ന വ്യൂവർഷിപ്പ് നിരക്കിൽ എത്തുന്നതിൽ സൗദി സിനിമകൾ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്ന് അൽമുഅ്ലം പറഞ്ഞു.