കുവൈത്തില്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 ലക്ഷം പാക്കറ്റ് പുകയില പിടിച്ചെടുത്തു
വീടുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങളുടെ കൂടെ ഒളിപ്പിച്ചാണ് പുകയില കടത്തിയത്. ജബല്‍ അലി തുറമുഖത്ത് നിന്നാണ് കണ്ടെയ്‌നര്‍ എത്തിയത്.
കുവൈത്ത് സിറ്റി: കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ പുകയില ശേഖരം കുവൈത്തില്‍ പിടികൂടി. 20 ലക്ഷം പാക്കറ്റ് പുകയിലയാണ് ഷുയൈബ തുറമുഖത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
വീടുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ് പാത്രങ്ങളുടെ കൂടെ ഒളിപ്പിച്ചാണ് പുകയില കടത്തിയത്. ജബല്‍ അലി തുറമുഖത്ത് നിന്നാണ് കണ്ടെയ്‌നര്‍ എത്തിയത്. പരിശോധനയില്‍ പുകയില കണ്ടെത്തുകയായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രവാസികളിലെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍
കുവൈത്തില്‍ ഇന്ധനവില വര്‍ധിക്കില്ല
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിലവര്‍ധനവിനൊപ്പം കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍. ബജറ്റ് കമ്മി നികത്താന്‍ കുവൈത്ത് ഇന്ധനവില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും തല്‍ക്കാലം ഇതു വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.
രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുടെ ശുപാര്‍ശ നടപ്പാക്കില്ലെന്നും ഇന്ധനവില വര്‍ധന അജണ്ടയില്‍ ഇല്ലെന്നും സര്‍ക്കാര്‍ സബ്‌സിഡി അവലോകന സമിതി വ്യക്തമാക്കി. ലോകത്തില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്
11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതം. നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ഓഗസ്റ്റ് വരെ ഈ നിയന്ത്രണം തുടരും. ജോലി ചെയ്യുന്നവര്‍ക്ക് ചൂടേറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‍നങ്ങള്‍ തടയുകയാണ് ലക്ഷ്യം. ജൂലൈ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ 2,948 തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 30 ലേബര്‍ ഇന്‍സ്‍പെക്ടര്‍മാരാണ് പരിശോധനകളില്‍ പങ്കെടുത്തത്.
2,948 തൊഴിലിടങ്ങളിലെ പരിശോധനയില്‍ 11 സ്ഥലങ്ങളില്‍ മാത്രമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ 99.63 ശതമാനവും നിയമം പാലിക്കപ്പെടുന്നതായും കണ്ടെത്തിയ നിയമലംഘനങ്ങള്‍ 0.37 ശതമാനം മാത്രമാണെന്നും തൊഴില്‍ - സാമൂഹിക വികസന മന്ത്രാലയത്തിലെ സേഫ്റ്റി ആന്റ് ഗൈഡന്‍സ് വിഭാഗം മേധാവി ഹുസൈന്‍ അല്‍ ഹുസൈനി പറഞ്ഞു. രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി നടത്തിയ ബോധവത്കരണങ്ങളുടെ ഫലപ്രാപ്‍തിയാണ് നിയമലംഘനങ്ങള്‍ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.