സ്വര്‍ണക്കട കൊള്ളയടിക്കാൻ ശ്രമം, പദ്ധതി പാളി; പ്രവാസി പൊലീസ് പിടിയിൽ

ഏഷ്യന്‍ രാജ്യക്കാരനായ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. 

asian man arrested for attempting to rob gold shop in Duqm

മസ്കറ്റ്: ഒമാനില്‍ സ്വര്‍ണക്കട കൊള്ളയടിക്കാന്‍ ശ്രമം. ദുകം വിലായത്തിലെ ജ്വല്ലറിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് കവര്‍ച്ച നടത്താനുള്ള ശ്രമം തകര്‍ത്തത്. 

സംഭവത്തില്‍ പ്രവാസിയായ പ്രതിയെ അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരനായ പ്രതിയെ സെൻട്രൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

Read Also -  വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ പരിശോധിച്ചു; പിടികൂടിയത് ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും

Latest Videos
Follow Us:
Download App:
  • android
  • ios