ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍
വിമാനത്താവളത്തില്‍വെച്ച് പരിഭ്രാന്തനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളില്‍ സംശയം തോന്നിയത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ ലഗേജില്‍ തുണികള്‍ക്കിടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ബോക്സ് കണ്ടെത്തി.
കുവൈത്ത് സിറ്റി: കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
വിമാനത്താവളത്തില്‍വെച്ച് പരിഭ്രാന്തനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളില്‍ സംശയം തോന്നിയത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ ലഗേജില്‍ തുണികള്‍ക്കിടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ബോക്സ് കണ്ടെത്തി. ഇതിനുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. പിടിയിലായത് ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാള്‍ ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന് വ്യക്തമല്ല.
Read also: 11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടി
അതേസമയം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ റെയ്‍ഡില്‍ പിടികൂടി. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.