Asianet News MalayalamAsianet News Malayalam

'ആടുജീവിത'ത്തിലെ ക്രൂരനായ അർബാബ് അല്ല, ഇത് ഫ്രണ്ട്ലി കഫീൽ; മറുപടിയായി അറബ് ചിത്രം, നടൻ മലയാളി

ഒരു മില്യനിലധികം കാഴ്ചക്കാരുമായി ചര്‍ച്ചയാകുകയാണ് ഈ ചിത്രം. പ്രശംസകളും വിമര്‍ശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

arab movie friends life released as a reply to Aadujeevitham
Author
First Published Oct 6, 2024, 7:06 PM IST | Last Updated Oct 6, 2024, 7:56 PM IST

റിയാദ്: സൗദിയിൽ വലിയ ചർച്ചയായ ആടുജീവിതത്തിന് സർഗാത്മക മറുപടിയായി അറബിയിൽ, സൗദിയിൽ ഒരു ചെറു ചിത്രമിറങ്ങി. പേര് ഗോട്ട് ലൈഫിന് പകരം 'ഫ്രണ്ട്സ് ലൈഫ്. 'ആടുജീവിത'ത്തിൽ നജീബെങ്കിൽ ഇവിടെ നായകൻ മുജീബ്. ആടുജീവിതത്തിനുള്ള മറുപടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും ഒരു മലയാളിയാണ്. 

സൗദി സമൂഹമാധ്യമങ്ങളിൽ നിന്ന് ടെലിവിഷൻ ചർച്ചകൾ വരെയെത്തിയതാണ് ആടുജീവിതം സിനിമ. 
യഥാർത്ഥ  സൗദിയയെയല്ല പ്രതിനിധീകരിക്കുന്നത് എന്നതായിരുന്നു സൗദിയെ സ്നേഹിക്കുന്നവരുടെ വാദമുഖം. ഫ്രണ്ട്സ് ലൈഫ് എന്ന ചെറുചിത്രത്തിലും പറയുന്നത് അതാണ്. മസറയിൽ ഒന്നിച്ചിരുന്ന് 
 മുജീബും അർബാബും സിനിമ കാണുകയാണ്. ആടു ജീവിതമാണ് സിനിമ. അർബാബിനൊപ്പം ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും, വാരാന്ത്യങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതും കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒക്കെയുണ്ട്.  

നജീബ് അനുഭവിച്ച ജീവിതമല്ല എല്ലാവരുടേതും എന്നും, ക്രൂരനായ അർബാബ് യഥാർത്ഥ സൗദിയെ പ്രതിനിധീകരിക്കുന്നില്ല എന്നുമാണ് സിനിമ പറയുന്നത്. കാസർഗോഡ് സ്വദേശി മലയാളിയായ നജാത്ത് ബിൻ അബ്ദുറഹ്മാനാണ് മുജീബ് ആയി അഭിനയിച്ചത്. എട്ടോളം അറബിക് പരസ്യ ചിത്രങ്ങളിൽ  ചെറിയ വേഷം അഭിനയിച്ചിട്ടുണ്ട്  നജാത്ത്.  സൗദിയിലെ പ്രശസ്ത മീഡിയ കമ്പനിയായ മീഡിയ വിൻഡോസയാണ് മുന്നിട്ടിറങ്ങിയത്. ഒരു മില്യനിലധികം ആളുകൾ വിവിധ പ്ലാറ്റ്ഫോമുകൾ വഴി കണ്ടു. പതിവുപോലെ 
സൗദിയിൽ വലിയ പ്രതികരണം ചെറുചിത്രത്തിനും ഉണ്ടായി. വിമർശനവും ഉണ്ടായി. 

മലയാളികളുമായി വലിയ അടുപ്പവും ബന്ധവുമാണ് സൗദി പൗരന്മാർക്കുള്ളത്. ആടുജീവിതം സിനിമയെ വിമർശിക്കുമ്പോൾ അത് അമിത നാടകീയത കലർത്തിയതാണെന്നായിരുന്നു വിമർശനം. സിനിമയിലുള്ളതിന് വിപരീതമായി യഥാർത്ഥ സംഭവം ഉണ്ടെന്നും വാദമുണ്ടായിരുന്നു. ഏതായാലും പുതിയ ചിത്രവും ചർച്ച ചെയ്യപ്പെടുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios