പ്രവാസികള്‍ക്ക് ആശ്വാസം; ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു

 മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ രാജ്യാന്തര സർവീസ്.

Akasa Air to start services   to Abu Dhabi

അബുദാബി: പ്രവാസികളുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകാന്‍ ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സര്‍വീസ് ജൂലൈ 11ന് അബുദാബിയില്‍ നിന്ന് മുംബൈയിലേക്കാണ്. 

മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരികെ രാത്രി 8.05ന് പുറപ്പെടുന്ന വിമാനം അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തും. ദുബൈ, ഷാർജ എന്നിങ്ങനെ യുഎഇയിലെ മറ്റ് എയർപോർട്ടുകളിൽ നിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ രാജ്യാന്തര സർവീസ്. മുംബൈയിൽ നിന്ന് ജൂൺ 8ന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിന്‍റെ നാലാമത്തെ രാജ്യാന്തര സർവീസ് ആണ് അബുദാബിയിലേത്.

Read Also - ട്രാൻസ്ഫർ ചെയ്തപ്പോൾ അബദ്ധം പറ്റി, തെറ്റായി അക്കൗണ്ടിലെത്തിയത് 11 ലക്ഷം രൂപ; തിരികെ നൽകിയില്ല, ഒടുവിൽ കോടതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios