ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം തകർന്നോ? സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വീഡിയോക്ക് പിന്നിലെ സത്യമിതാണ്

എമിറേറ്റ്സിന്‍റെ എ380 വിമാനം തകര്‍ന്നെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

airline clarified truth behind the video of emirates a380 plane crash

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എമിറേറ്റ്സ് എ380 തകര്‍ന്നുവോ? കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അധികൃതര്‍. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍ യാഥാര്‍ത്ഥ്യം വിശദീകരിക്കുന്നത്.

എമിറേറ്റ്സ് എ380 തകര്‍ന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഇത് അസത്യമാണെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഈ വീഡിയോ നീക്കം ചെയ്യാനായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ സമീപിച്ചിട്ടുണ്ടെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന, അപകടകരമായ വിവരങ്ങള്‍ പ്രചരിക്കുന്നതിന് തടയാനായി ഒന്നുകില്‍ ഈ വീഡിയോ നീക്കം ചെയ്യണമെന്നോ അല്ലെങ്കില്‍ ഡിജിറ്റല്‍ മാര്‍ഗം വഴി നിര്‍മ്മിച്ച വീഡിയോ ആണെന്ന് വ്യക്തമായി രേഖപ്പെടുത്താനോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. 

സുരക്ഷയാണ് എമിറേറ്റ്സിന് ഏറ്റവും പ്രധാനമെന്നും അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളെ വളരെയേറെ ഗൗരവകരമായാണ് കാണുന്നതെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും എമിറേറ്റ്സ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

2007ല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍ എയര്‍ബസ് എ380 സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായതിനാല്‍ തന്നെ എയര്‍ബസ് എ380 സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി വിശദമായ പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

Read Also -  പുതിയ സർവീസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്; ഇനി പറക്കും അബഹയിലേക്കും

നൂതന സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ക്രാഫ്റ്റിന്‍റെ രൂപകല്‍പ്പന പോലും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ്. ചരിത്രത്തില്‍ ഇതുവരെ എമിറേറ്റ്സ് എ380 വിമാനത്തിന് സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത് വളരെ കുറച്ച് പ്രശ്നങ്ങള്‍ മാത്രമാണ്. വലി വിമാനത്തകര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. ഇത് എയര്‍ബസിന്‍റെ രൂപകല്‍പ്പനയിലെ ഉയര്‍ന്ന നിലവാരത്തെയും സുരക്ഷയെയും എടുത്തുകാട്ടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios