150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

സാങ്കേതിക തകരാറാണെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. 

air india flight from karipur to muscat makes emergency landing at mumbai airport

കരിപ്പൂര്‍: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്.  പകരം വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഇന്നലെ  രാത്രി പതിനൊന്നരയ്ക്ക് ആണ് കരിപ്പൂരില്‍  നിന്നും വിമാനം പുറപ്പെട്ടത്. രണ്ടരക്ക്  മസ്കറ്റിലെത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയിലിറക്കി.സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുമെന്നുമായിരുന്നു വിശദീകരണം. പക്ഷെ മണിക്കൂറുകള് പലത് പിന്നിട്ടെങ്കിലും പരിഹാരമായില്ല. കൈക്കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളടക്കം 170തോളം യാത്രക്കാരാണ് ദുരിതത്തിലായത്.എയര്‍ ഇന്ത്യ  താമസൗകര്യമോ ഭക്ഷണമോ  നല്‍കിയില്ലെന്നാണ്  ഇവരുടെ ആരോപണം. സമയം വൈകിയതോടെ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ പരിഹിച്ചെങ്കിലും യാത്രക്കാര്‍ അതെ വിമാനത്തില്‍ മസ്കറ്റിലേക്ക് പോകാന് തയ്യാറാകാത്തതാണ് യാത്ര വൈകാന്‍ കാരണമായി എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. പകരം വിമാനം എത്തിച്ച് പരിഹരിക്കും. മസ്കറ്റില്‍ നിന്നും കണക്റ്റിംഗ് ടിക്കറ്റുകളെടുത്തവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

Read Also -  സെറോനെഗറ്റീവ് ഹെപ്പറ്റൈറ്റിസ്, 72 മണിക്കൂറിനുള്ളിൽ കരൾ മാറ്റി വെക്കണം; രാജ്യങ്ങൾ കൈകോർത്തു, നൂറിന് പുതുജീവൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios