പ്രവാസി മലയാളികൾക്ക് സന്തോഷം; പുതിയ സര്‍വീസുകൾ ഉടൻ, ചില സെക്ടറിൽ സര്‍വീസുകൾ കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അബുദാബിയില്‍ നിന്ന് ആഴ്ചയില്‍ ആറ് സര്‍വീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതല്‍ പ്രതിദിന സര്‍വീസാണ് ഉള്ളത്.

air india express to start new services and increased flights in some sectors

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേയ് ഒന്നു മുതല്‍ റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. മേയ് രണ്ട് മുതല്‍ ലഖ്‌നൗവിലേക്കും പുതിയ സര്‍വീസ് തുടങ്ങുകയാണ്.

അതേസമയം അബുദാബിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി, മുംബൈ സെക്ടറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. റാസല്‍ഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ആദ്യം ഉണ്ടാകുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും. 

റാസല്‍ഖൈമയില്‍ നിന്ന് ലഖ്‌നൗവിലേക്ക് മേയ് രണ്ട് മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന്   ലഖ്‌നൗവിൽ എത്തും.

അബുദാബിയില്‍ നിന്ന് ആഴ്ചയില്‍ ആറ് സര്‍വീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതല്‍ പ്രതിദിന സര്‍വീസാണ് ഉള്ളത്. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.ഈ മാസം 15 മുതല്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ടാകും. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.

Read Also -  24 വർഷത്തെ കാത്തിരിപ്പ്, ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല; ഒടുവിൽ ഹാജറാബി നാടണഞ്ഞു

മേയ് മുതല്‍ അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നാല് അധിക സര്‍വീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമായിരുന്നു സർവീസ്. മേയ് മുതൽ ഇത് പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകളുമുണ്ടാകും.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി - ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും. പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്ക് കൂടി യാത്ര ചെയ്യാനാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios