പ്രവാസികൾക്ക് ഓണസമ്മാനം; തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള പുതിയ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലുമാണ് സര്‍വീസുകള്‍ ഉണ്ടാകുക.
തിരുവനന്തപുരം: തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സര്‍വീസിന് തുടക്കമായി. ആദ്യഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ചകളിലുമാണ് സര്‍വീസ് ഉണ്ടാകുക.
ഐഎക്സ് 521 വൈകുന്നേരം 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദിൽ എത്തിച്ചേരും. തിരികെയുള്ള വിമാനം ഐഎക്സ് 522 രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും. പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഈ സര്‍വീസ്.
Read Also - നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ, മലയാളികൾക്ക് സർപ്രൈസ് 'സമ്മാനം'
https://www.youtube.com/watch?v=QJ9td48fqXQ