യാത്രക്കാർക്ക് കനത്ത തിരിച്ചടി: ഒമാനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട്,  കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. 

Air India Express has cancelled flights from Oman to Kerala and back

മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.  അടുത്തമാസം ഏഴ് വരെയുള്ള നിരവധി സർവീസുകൾ റദ്ദാക്കിയാണ് പുതിയ അറിയിപ്പ്.  ജൂൺ ഒന്ന് വരെയുള്ള പല സർവീസുകളും ഇതിനോടകം  റദ്ദാക്കിയ നിലയിലാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ ഏഴുവരെ റദ്ദാക്കി.  ജൂൺ 2, 4, 6, ദിവസങ്ങളിൽ കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് സർവീസുണ്ടാകില്ല.  ജൂൺ 3, 5, 7 ദിവസങ്ങളിലെ മസ്കറ്റ് - കോഴിക്കോട് സർവീസുകളും റദ്ദാക്കി.  

ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചും സർവീസുണ്ടാകില്ല. തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളേയും പുതിയ തീരുമാനം ബാധിക്കും. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ തിരുവനന്തപുരം- മസ്കറ്റ് സർവീസ് ഉണ്ടാകില്ലെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും ഇത്.

ഇതിനോടകം മസ്കറ്റിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾ റദ്ദായ നിലയിലാണ്. ചുരുക്കത്തിൽ യാത്ര പഴയ പാടിയാകാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. കോഴിക്കോട്,  കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. 

വിമാന സര്‍വീസ് റദ്ദാക്കിയത് സംബന്ധിച്ചുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അറിയിപ്പ്

Air India Express has cancelled flights from Oman to Kerala and back

ഫോണിന്‍റെ സ്ക്രീൻ ഗാര്‍ഡ് ഒട്ടിക്കാനെത്തി; മൊബൈല്‍ കടയില്‍ വടിവാള്‍ വീശി യുവാക്കളുടെ അതിക്രമം

 

Latest Videos
Follow Us:
Download App:
  • android
  • ios