300 യാത്രക്കാർ, ശനിയാഴ്ച രാത്രി പോകേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച; കാരണം പൈലറ്റ് വൈകിയത്

മണിക്കൂറുകളോളം വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. 

air india express flight from kozhikode to riyadh delayed and 300 passengers waited nine hours

റിയാദ്: സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു എന്ന് ആക്ഷേപം. ഏറ്റവും ഒടുവിൽ കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് വൈകിയത്. പൈലറ്റ് എത്താൻ വൈകിയത് കൊണ്ട് ആറുമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. 

കരിപ്പൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടിന് റിയാദിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 321 വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് യാത്ര തിരിച്ചത്. അപ്പോഴേക്കും ആറ് മണിക്കൂർ വൈകിയിരുന്നു. അതിന് മൂന്ന് മണിക്കൂർ മുേമ്പ എയർപ്പോർട്ടിലെത്തിയതിനാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം യാത്രക്കാർ ആകെ ഒൻപത് മണിക്കൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരിതമനുഭവിച്ചത്.

Read Also -  ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം തകർന്നോ? സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വീഡിയോക്ക് പിന്നിലെ സത്യമിതാണ്

വൈകി പുറപ്പെട്ട വിമാനം റിയാദിലെത്തിയത് പിറ്റേന്ന് വളരെ വൈകിയാണ്. ഇതുമൂലം ഞായറാഴ്ച ജോലിയിൽ ഹാജരാവേണ്ട നിരവധിയാളുകൾക്കും സ്കൂളിലെത്തേണ്ട വിദ്യാർഥികൾക്കും അതെല്ലാം മുടങ്ങി. സൗദി സ്കൂളുകളിൽ ശൈത്യകാല ഹ്രസ അവധി കിട്ടിയതിനാൽ നിരവധി കുടുംബങ്ങൾ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോയിരുന്നു. കുറഞ്ഞ ദിവസത്തെ അവധിക്ക് ശേഷം തിരിച്ചുള്ള യാത്രയിലാണ് ഈ ദുരനുഭവമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios