യുഎഇയിൽ നിന്നുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ്‌ അലവന്‍സ്; വിശദീകരണവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

യുഎഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോ ആയി തുടരും. 

air india express clarified that no change in baggage allowance for uae india travel

ദുബൈ: യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വിശദീകരണം. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിംഗുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകമെന്നാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പറയുന്നത്.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയിൽ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോ ആയും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോ ആയും തുടരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 20 കിലോ ആയും തുടരും.

Read Also - ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ

കൂടാതെ പ്രത്യേക പ്രമോഷന്‍ കാമ്പയിനുകളുടെ ഭാഗമായി 70 ശതമാനം വരെ കിഴിവോടെയുള്ള ബാഗേജ്‌ അലവന്‍സുകളും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്സൈറ്റിൽ ലഭ്യമാണ്. നിലവില്‍ യുഎഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ പ്രത്യേക നിരക്കായ 50 ദിര്‍ഹത്തിന്‌ 5 കിലോ ബാഗേജും 75 ദിര്‍ഹത്തിന്‌ 10 കിലോ ബാഗേജും അധികമായി കൊണ്ടുവരാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios