പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ജൂണ്‍ എട്ട്, ഒൻപത് തീയതികളിലുള്ള മസ്‌കറ്റ്-കോഴിക്കോട്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.  

air india express cancelled many services in kerala sector

മസ്കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മേയ് അവസാനം വരെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.

മേ​യ് 29, 31 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്-​മ​സ്ക​റ്റ്, 30, ജൂ​ൺ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ മ​സ്ക​റ്റ്​-​കോ​ഴി​ക്കോ​ട് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. മേ​യ് 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​സ്ക​റ്റിലേക്കും ഇ​വി​ടെ​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും, 31ന് ​ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​റ്റിലേക്കും ഇ​വി​ടെ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ജൂ​ൺ മാ​സ​ത്തി​ൽ നിരവധി വിമാനങ്ങള്‍ മെ​ർ​ജ് ചെ​യ്ത​താ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ജൂണ്‍ എട്ട്, ഒൻപത് തീയതികളിലുള്ള മസ്‌കറ്റ്-കോഴിക്കോട്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.  

Read Also -  സൗദി അറേബ്യയില്‍ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം

പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​യ​ർ​ ഇ​ന്ത്യ അ​റി​യി​ച്ചു. 

കു​വൈ​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്. ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ മാ​​ത്ര​മാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ഉ​ള്ള​ത്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios