പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ മാ​​ത്ര​മാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ഉ​ള്ള​ത്.

Air India express announced new service in Kuwait kochi sector

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​യ​ർ​ ഇ​ന്ത്യ അ​റി​യി​ച്ചു. 

കു​വൈ​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്. ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ മാ​​ത്ര​മാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ഉ​ള്ള​ത്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.

Read Also -  റഹീം മോചനം; ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറെന്ന് ഇന്ത്യൻ എംബസി, നടപടികൾക്കായി റിയാദ് ഗവർണറേറ്റിനെ സമീപിച്ചു

അതേസമയം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ ​ഫ​സ്റ്റ്​ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് മു​ത​ൽ തുടങ്ങിയ ക​ണ്ണൂ​രു​കാ​രു​ടെ യാ​ത്ര പ്ര​ശ്ന​ത്തി​നാ​ണ് ഇതോടെ പ​രി​ഹാ​ര​മാകു​ന്ന​ത്.

നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പു​തി​യ ഷെ​ഡ്യൂ​ൾ പ്രകാരം മ​സ്കറ്റില്‍ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ്യ​ഴാ​ഴ്ച രാ​വി​ലെ 7.35ന് ​പു​റ​പ്പെ​ടുന്ന വിമാനം 12.30 ക​ണ്ണൂ​രി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20ന്​ ​മ​സ്ക​ത്തി​ൽ​ നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കുന്ന വിമാനം രാ​വിലെ 8.15 ക​ണ്ണൂ​രി​ലെ​ത്തും.ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.45 മ​സ്ക​ത്തി​ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​റ്റിലെത്തും. 

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 2.20ന് ​മ​സ്ക​ത്തി​ലെ​ത്തും. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ​ നി​ന്ന് 6.45ന് ​പു​റ​പ്പെ​ട്ട് 8.45ന് ​മ​സ്ക​റ്റിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios