കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്.
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്.
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
Read also: സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി
പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി; ഇനി ജിദ്ദയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറക്കാം
റിയാദ്: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവിസിന് തുടക്കമായി. ഞായറാഴ്ച്ച രാവിലെ ആറോടെ ജിദ്ദയില്‍നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 798 വിമാനം ഫുൾ ബോർഡിൽ 172 യാത്രക്കാരുമായി ഉച്ചക്ക് 2.09ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.
ആദ്യ സർവീസിനെ കണ്ണൂർ വിമാനത്താവളത്തിൽ ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതർ സ്വീകരിച്ചത്. യാത്രക്കാരുടെ വേഗത്തിലുള്ള എമിഗ്രേഷൻ ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമ സ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 799 വിമാനം 172 യാത്രക്കാരുമായി ഉച്ചക്ക് 1.35-ന് ജിദ്ദയിൽ ഇറങ്ങി.
Read also: ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി