ലാൻഡ് ചെയ്യുന്നതിനിടെ വൻ ശബ്ദം, റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു; കാരണം ലാൻഡിങ് ഗിയർ തകരാർ
വിമാനം ലാൻഡ് ചെയ്തതോടെയാണ് തീപടര്‍ന്നു പിടിച്ചത്. ഉടന്‍ തന്നെ എമര്‍ജൻസി സംഘം സ്ഥലത്തെത്തി തീയണയ്ക്കാന്‍ തുടങ്ങി.
ഒട്ടാവ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ തീപിടിത്തം. കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. എയര്‍ കാനഡയുടെ വിമാനത്തിനാണ് തീപിടിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് സംഭവം. പിഎഎൽ എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്ന എയർ കാനഡ 2259 വിമാനം ന്യൂഫൗണ്ട്‌ലാൻഡിലെ സെന്‍റ് ജോൺസിൽ നിന്ന് എത്തിയതായിരുന്നു. ലാൻഡിംഗ് ഗിയറിലെ തകരാർ വിമാനത്തിന്‍റെ ഒരു ഭാഗത്തേക്ക് തീ പടരാൻ കാരണമാകുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതോടെ ലാന്‍ഡിങ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തില്‍ തീപടര്‍ന്നത്. ലാന്‍ഡിങ് ഗിയര്‍ തകരാറിനെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ പ്രവേശിച്ചയുടന്‍ റൺവേയില്‍ നിന്ന് തെന്നിമാറുകയും തീപടരുകയുമായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി. വിമാനത്തിലെ തീയണച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ വലിയ ശബ്ദം കേട്ടതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ ഹാലിഫാക്സ് എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിട്ടു.
Read Also - പുലർച്ചെ 3 മണി, വിമാനത്തിൽ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി, പുകവലിച്ചതിന് കേസ്