ജീവനക്കാരുടെ ശമ്പളവുമായി അക്കൗണ്ടന്റ് മുങ്ങി; മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറി, കേസ് കോടതിയില്‍
പണവുമായി മുങ്ങിയ അക്കൗണ്ടന്റ് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറുകയും ചെയ്തു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാനേജര്‍ അക്കൗണ്ടന്റിനെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കേസ് കോടതിയിലെത്തുകയായിരുന്നു.
റാസല്‍ഖൈമ: ബാങ്കില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണവുമായി അക്കൗണ്ടന്റ് മുങ്ങി. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി അക്കൗണ്ടന്റിന്റെ പക്കല്‍ 25,350 ദിര്‍ഹം ഏല്‍പ്പിച്ചതായും എന്നാല്‍ ഈ പണവുമായി അക്കൗണ്ടന്റ് കടന്നു കളഞ്ഞെന്നും പണം തിരികെ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനിയുടെ മാനേജര്‍ കേസ് ഫയല്‍ ചെയ്തു.
കരാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 36കാരനായ അക്കൗണ്ടന്റിനെതിരെയാണ് കേസ് നല്‍കിയത്. പണവുമായി മുങ്ങിയ അക്കൗണ്ടന്റ് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറുകയും ചെയ്തു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാനേജര്‍ അക്കൗണ്ടന്റിനെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കേസ് കോടതിയിലെത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി അക്കൗണ്ടന്റ് പണം കൈപ്പറ്റിയെന്ന രേഖ ഹര്‍ജിക്കാരിയായ സ്ഥാപന ഉടമ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശമ്പളം ലഭിക്കാനുള്ള ജീവനക്കാരുടെ പേരും തുകയും പരാതിക്കാരിയായ സ്ഥാപന ഉടമ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച റാസല്‍ഖോമ പാര്‍ഷ്യല്‍ സിവില്‍ കോടതി, ഇരുഭാഗത്തെയും വാദം കേട്ട ശേഷം അക്കൗണ്ടന്റ് 25,350 ദിര്‍ഹം സ്ഥാപന ഉടമയ്ക്ക് നല്‍കണമെന്ന് വിധിച്ചു. കൂടാതെ കോടതി ചെലവുകളും ഇയാള്‍ വഹിക്കണം.
Read More - വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‍ത പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി
മൂന്ന് ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍; ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി
അബുദാബി: യുഎഇയില്‍ രണ്ട് വര്‍ഷം കൊണ്ട് വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ച ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി തൊഴിലുടമ. ആകെ 13,400 ദിര്‍ഹത്തിന്റെ (മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണ് ഡ്രൈവര്‍ ജോലി ചെയ്‍ത കാലയളവില്‍ തനിക്ക് ലഭിച്ചതെന്നും ഇത് ഡ്രൈവര്‍ തന്നെ അടയ്ക്കണമെന്നുമായിരുന്നു തൊഴിലുടമയായ വനിതയുടെ ആവശ്യം. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴ അടയ്ക്കുന്ന ദിവസം വരെയുള്ള 12 ശതമാനം പലിശയും ഡ്രൈവറില്‍ നിന്ന് ഈടാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
Read More - യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന്‍ മരിച്ചു
കുടുംബ ഡ്രൈവറെന്ന നിലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറാണ് ഇയാളുമായി ഉണ്ടായിരുന്നത്. ഈ കാലയളവിനുള്ളില്‍ ഇയാള്‍ 13,400 ദിര്‍ഹത്തിന്റെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ചുവെന്നും പരാതിയില്‍ തൊഴിലുടമ ആരോപിച്ചു. കേസ് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ രണ്ട് ഭാഗത്തെയും വാദങ്ങള്‍ പരിഗണിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്‍ത സിവില്‍ കോടതി ജഡ്‍ജി ഒടുവില്‍ കേസ് തള്ളുകയായിരുന്നു. പരാതി നല്‍കിയതു മൂലം ഡ്രൈവര്‍ക്ക് നിയമ നടപടികള്‍ക്കായി ചെലവായ തുകയും തൊഴിലുടമ തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.