Asianet News MalayalamAsianet News Malayalam

താമസിക്കാന്‍ ഏറ്റവും മികച്ച നഗരം; ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ അബുദാബി ഒന്നാമത്, കുവൈത്ത് മൂന്നാം സ്ഥാനത്ത്

ഗൾഫിലും അറബ് ലോകത്തും അബുദാബി ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 76-ാം സ്ഥാനത്തുമാണ്. 

Abu Dhabi tops the list of best city to live in gulf and arab countries kuwait ranked third
Author
First Published Jun 28, 2024, 7:16 PM IST

അബുദാബി: താമസിക്കാന്‍ ഏറ്റവും മികച്ച ഗൾഫ്, അറബ് നഗരങ്ങളില്‍ അബുദാബി ഒന്നാം സ്ഥാനത്ത്, കുവൈത്ത് മൂന്നാമത്.  ആഗോളതലത്തിൽ 93-ാം സ്ഥാനത്താണ് കുവൈത്തുള്ളത്. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് റിസര്‍ച് യൂണിറ്റാണ് പട്ടിക തയാറാക്കിയത്. ഗൾഫിലും അറബ് ലോകത്തും അബുദാബി ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 76-ാം സ്ഥാനത്തുമാണ്. 

Read Also - ഈ ആറ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്രാ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് യുഎഇ അധികൃതര്‍

ദുബായ് ആഗോളതലത്തിൽ 78-ാം സ്ഥാനത്ത് എത്തി. തുടർന്ന് കുവൈത്തും ദോഹ 101-ാം സ്ഥാനത്തുമാണ്. ആഗോള തലത്തില്‍ 106-ാം സ്ഥാനത്ത് മനാമയാണ്. ദുബായ്, അബുദാബി, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളുടെ റാങ്കിംഗ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉയർന്നിട്ടുണ്ട്. അബുദാബിയും ദുബായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപം ഈ വളര്‍ച്ചയിൽ പ്രധാന ഘടകമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios