നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അടിയന്തര സാഹചര്യമാണെങ്കിലും വാഹനം ഏറ്റവും അടുത്ത എക്‌സിറ്റില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വാഹനം നീക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഉടനടി കണ്‍ട്രോള്‍ സെന്ററിന്റെ സഹായം തേടണമെന്നും പൊലീസ് വ്യക്തമാക്കി.
അബുദാബി: നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന് ഇതുമൂലമുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് പൊലീസ് വ്യക്തമാക്കിയത്.
മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിത്. വാഹനം ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചപ്പോള്‍ പിന്നിലുള്ള വാഹനം നിര്‍ത്തിയെങ്കിലും റോഡ് ഗതാഗത തടസ്സം അറിയാതെ മറ്റൊരു വാഹനം മുന്നില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചു കയറുകയും ശേഷം സമീപത്തെ മറ്റ് കാറിലും ഇടിക്കുന്നതാണ് വീഡിയോയില്‍.
Read Also - വാഹനപരിശോധന കര്‍ശനം; നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്
അടിയന്തര സാഹചര്യമാണെങ്കിലും വാഹനം ഏറ്റവും അടുത്ത എക്‌സിറ്റില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വാഹനം നീക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഉടനടി കണ്‍ട്രോള്‍ സെന്ററിന്റെ സഹായം തേടണമെന്നും പൊലീസ് വ്യക്തമാക്കി. നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
Read Also - യുഎഇയില്‍ നേരിയ ഭൂചലനം
നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്
റിയാദ്: വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത അതോറിറ്റി പിടികൂടിയത്.
ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ വാഹനം സർവീസിന് ഉപയോഗിക്കൽ, അതോറിറ്റി അംഗീകരമില്ലാത്ത അലങ്കാര വസ്തുക്കളും സ്റ്റിക്കറുകളും ബസുകൾക്കകത്തും പുറത്തും സ്ഥാപിക്കൽ, ചരക്ക് നീക്കത്തിനുള്ള ഡോക്യുമെന്റ് ഇല്ലാതിരിക്കൽ എന്നിവയാണ് വാഹനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തി നിയമ ലംഘനങ്ങൾ.
ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത വാഹനങ്ങളുടെ ഭാഗത്താണ്. ബസുകൾ, ടാക്‌സികൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജൂണിൽ കര ഗതാഗത മേഖലയിൽ 2,14,923 പരിശോധനകളാണ് പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയത്. ഇതിൽ 2,13,266 പരിശോധനകൾ സൗദി രജിസ്‌ട്രേഷനുള്ള ബസുകളിലും ടാക്‌സികളിലും ലോറികളിലുമാണ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...