മോചനത്തെ ബാധിച്ചേക്കുമെന്ന് റഹീമിന് ആശങ്ക, സൗദി ജയിലിലെത്തി കാണേണ്ടെന്ന് കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു
സൗദി ജയിലിലെത്തി കാണേണ്ടെന്ന് കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു, മോചനത്തെ ബാധിക്കുമെന്ന് റഹീമിന് ആശങ്ക
സൗദി: കുടുംബം ജയിലിലെത്തി തന്നെ കാണേണ്ടതില്ലെന്ന് സൗദി ജയിലിൽക്കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ശബ്ദരേഖകൾ. റഹീം ബന്ധുക്കൾക്കയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഉമ്മയുൾപ്പടെ ജയിലിലെത്തി കാണാൻ ശ്രമിച്ച് മടങ്ങിയ ശേഷമുള്ള സന്ദേശത്തിലും റഹീം ഇതേ നിലപാട് ആവർത്തിച്ചു. കോടതി നടപടികൾ തീരുന്നത് വരെ കാത്തിരിക്കാനും, അല്ലാത്ത ഇടപെടലുകൾ മോചനത്തെ ബാധിക്കുമെന്ന ആശങ്കയുമാണ് റഹീം പങ്കുവെക്കുന്നത്.
റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.റിയാദിൽ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്.
അതേ സമയം, അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഇടപെട്ട നിയമസഹായ സമിതിയെ അറിയിക്കാതെ ഉമ്മയുൾപ്പടെ കുടുംബം സൗദിയിലെത്തി റഹീമിനെ കാണാൻ ശ്രമിച്ചതിലെ കടുത്ത അതൃപ്തി വ്യക്തമാക്കി റിയാദിലെ റഹീം നിയമസഹായ സമിതിയും രംഗത്തെത്തിയിരുന്നു. നന്ദി കാണിക്കുന്നതിന് പകരം നന്ദികേടിന്റെ പ്രവൃത്തിയാണ് ഉണ്ടായതെന്നാണ് നിയമസഹായ
സമിതി ചെയർമാൻ സി.പി മുസ്തഫ വിമർശിച്ചത്.
അബ്ദുൽ റഹീമിന്‍റെ ഉമ്മയും സഹോദരനും റിയാദിലെത്തി