'കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം'; റഹീമിനോട് ബോചെ

നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു.

Abdul Rahim calls Boby Chemmanur from saudi jail video

തിരുവനന്തപുരം: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു.

നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. 

Read Also -  മോതിരമണിഞ്ഞ വിരലുകള്‍ വൈറല്‍; നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?

അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by boche (@dr.boby_chemmanur)

Latest Videos
Follow Us:
Download App:
  • android
  • ios