തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് സിംഹക്കുട്ടികള്‍; രക്ഷപ്പെടുത്തി മൃഗശാലയിലേക്ക് മാറ്റി
സിംഹക്കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി. ഈ സിംഹക്കുട്ടികള്‍ ആളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിസ്ഥിതി പബ്ലിക് അതോറിറ്റിക്കും ആഭ്യന്തര മന്ത്രാലയത്തിനും ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള സംഘങ്ങള്‍ ഈ സിംഹക്കുട്ടികളെ കണ്ടെത്തി മൃഗശാലയിലേക്ക് നേരിട്ട് മാറ്റിയത്. സിംഹക്കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകി. സിംഹക്കുട്ടികള്‍ ദുർബലമായ അവസ്ഥയിലായിരുന്നെന്നും അവയ്ക്ക് അമ്മമാരിൽ നിന്ന് വേണ്ടത്ര മുലപ്പാൽ ലഭിച്ചിരുന്നില്ലെന്നും മൃഗശാലയിലെ ഈ സിംഹക്കുട്ടികളുടെ ചുമതലയുള്ള നൗഫ് അൽ ബാദർ പറഞ്ഞു. വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്.
Read Also - താമസ, തൊഴില്‍ നിയമലംഘനം; 25 പ്രവാസികള്‍ പിടിയില്‍
വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് നിര്‍ണായകമായ പഠന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ കരാറുകള്‍, ഡ്രൈവിങ് പെര്‍മിറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - വാഹനപരിശോധന കര്‍ശനം; നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്
കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകളും തുടരുകയാണ്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...