ഒമാനിലെ വെടിവെപ്പ്: 9 മരണം, മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ; വെടിവെച്ച 3 പേരെ വധിച്ചെന്ന് പൊലീസ്

വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു പള്ളിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്.

9 killed in Oman Mass Shooting near mosque

മസ്കറ്റ് : ഒമാനിലെ വാദികബീറിൽ ഉണ്ടായ വെടിവെപ്പിൽ 9 മരണം. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാൻ സ്വദേശികളും ഒരു പൊലീസുകാരനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 3 അക്രമികളെ സംഭവ സ്ഥലത്ത് വെച്ച് പൊലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പൊലീസ് ഒടുവിൽ സ്ഥിരീകരിച്ചത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു പള്ളിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.  

കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വൻ സംഘർഷം, 21 പേർ അറസ്റ്റിൽ, 500 പേർക്കെതിരെ കേസ്

 

Latest Videos
Follow Us:
Download App:
  • android
  • ios