വിദേശിയുടെ കൈവശം കോടിക്കണക്കിന് രൂപ വിലയുള്ള 85 കിലോ മയക്കുമരുന്ന്; വിൽപ്പന ലക്ഷ്യമിട്ടു, കുവൈത്തിൽ പിടിയിൽ
85 കിലോഗ്രാം ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
85 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഷാബു എന്ന പേരില്‍ പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നാണ് ഒരു ഏഷ്യക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ക്ക് വിദേശ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ലഹരിമരുന്ന് കുവൈത്തില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും അധികൃതര്‍ അറിയിച്ചു. ലഹരിമരുന്നില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ലഹരിമരുന്ന് വേട്ടയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Read Also - യുഎഇയിൽ തൊഴിലവസരം, 310 ഒഴിവുകൾ; സൗജന്യ വിസ, താമസസൗകര്യം, ഇൻഷുറൻസ്! വാക്-ഇൻ-ഇന്‍റർവ്യൂ ഉടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം