എയർപോർട്ട് വഴി കൊണ്ടുപോയ കാർഡ്ബോർഡ് പാക്കേജിൽ സംശയം; തുറന്ന് നോക്കി, ഹെഡ്‍ലൈറ്റിനുള്ളിൽ 8.7 കിലോ ലഹരിമരുന്ന്
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെയാണ് പരിശോധന നടത്തിയത്.
ഷാര്‍ജ: യുഎഇയില്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.7 കിലോ ലഹരിമരുന്നാണ് ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി ബുധനാഴ്ച പിടികൂടിയത്.
ഹെഡ്ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച ലഹരിമരുന്നാണ് പിടികൂടിയത്. വിമാനത്താവളം വഴി കൊണ്ടുപോയ കാര്‍ഡ്ബോര്‍ഡ് പാക്കേജുകളില്‍ ഷാര്‍ജ എയര്‍പോര്‍ട് കസ്റ്റംസ് സെന്‍ററിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു.
Read Also - കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തി, പരിശോധനക്കിടെ കുഴഞ്ഞുവീണു; ഒരു മണിക്കൂറിൽ 33കാരന് 3 തവണ ഹൃദയാഘാതം
തുടര്‍ന്ന് ഇതുകൊണ്ടുവന്ന യാത്രക്കാരനെ നിരീക്ഷിക്കുകയും പാക്കേജില്‍ നിന്ന് 10,934 ലഹരി ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു. ആകെ 8.716 കിലോ തൂക്കമുള്ള ലഹരിമരുന്നാണ് ഹെഡ്ലൈറ്റിനുള്ളില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം