യൂണിയന്‍ കോപിന്റെ 78 ശതമാനം വില്‍പനയും 'തമായസ്' കാര്‍ഡ് ഉടമകളിലേക്ക്
യൂണിയന്‍കോപിന്റെ 'തമായസ് ലോയല്‍റ്റി പ്രോഗ്രാമില്‍' ഇതുവരെ 6,72,000ല്‍ അധികം ഉപഭോക്താക്കളാണ് അംഗങ്ങളായിട്ടുള്ളത്.
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ ലോയല്‍റ്റി പ്രോഗ്രാമായ 'തമായസില്‍' ഇതുവരെ അംഗമായത് 6,72,759 ഉപഭോക്താക്കള്‍. ഓഹരി ഉടമകള്‍ക്കുള്ള 'ഗോള്‍ഡ്', മറ്റ് ഉപഭോക്താക്കള്‍ക്കുള്ള 'സില്‍വര്‍' വിഭാഗങ്ങളിലായാണ് ഇത്രയും ഉപഭോക്താക്കള്‍ അംഗങ്ങളായതെന്ന് യൂണിയന്‍ കോപ് അറിയിച്ചു. തങ്ങളുടെ ആകെ വ്യാപരത്തിന്റെ 78 ശതമാനവും ഈ ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കളിലേക്കാണെന്നും യൂണിയന്‍കോപ് വെളിപ്പെടുത്തി.
ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന ഉത്‍പന്നങ്ങള്‍ രംഗത്തെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് യൂണിയന്‍കോപ് സീനിയര്‍ കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലം സൈഫ് പറഞ്ഞു. രാജ്യത്തെ ചില്ലറ വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് തരം ലോയല്‍റ്റി കാര്‍ഡുകളാണ് യൂണിയന്‍കോപ് നല്‍കുന്നത്. രണ്ട് വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്കായി (ഓഹരി ഉടമകളും സാധാരണ ഉപഭോക്താക്കളും) ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകളാണ് നിലവിലുള്ളത്. ഇവ രണ്ടിലുമായി ഇപ്പോള്‍ 6,72,759 അംഗങ്ങളാണുള്ളത്. യൂണിയന്‍കോപ് നല്‍കുന്ന മികച്ച വിലയിലും വിപണിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥതയിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഹുദ സാലം സൈഫ് പറഞ്ഞു.
തമായസ് ഗോള്‍ഡ് വിഭാഗത്തില്‍ ഓഹരി ഉടമകളായ 33,173 ഉപഭോക്താക്കളാണുള്ളത്. അതേസമയം സില്‍വല്‍ വിഭാഗത്തില്‍ ഓഹരി ഉടമകളല്ലാത്ത 6,39,586 അംഗങ്ങളുണ്ട്. രണ്ട് വിഭാഗങ്ങളിലായി യൂണിയന്‍കോപിന്റെ ആകെ വ്യാപരത്തിന്റെ 78 ശതമാനവും ലോയല്‍റ്റി കാര്‍ഡ് ഉടമകളിലേക്കാണ്.
യൂണിയന്‍കോപിന്റെ എല്ലാ ശാഖകളിലും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തമായസ് കാര്‍ഡുകള്‍ ലഭ്യമാണ്. പിന്നീട് ഇവ രജിസ്റ്റര്‍ ചെയ്‍ത് ഓണ്‍ലൈനായി ആക്ടിവേറ്റ് ചെയ്യുന്നതോടെ ലോയല്‍റ്റി പ്രോഗ്രാമിന്റെ മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാവും. യൂണിയന്‍കോപിന്റെ എല്ലാ ശാഖകളിലുമുള്ള കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴിയും തമായസ് കാര്‍ഡുകള്‍ സ്വന്തമാക്കാം.
യൂണിയന്‍കോപില്‍ നിന്ന് പര്‍ച്ചേയ്‍സ് ചെയ്യുമ്പോള്‍ തമായസ് കാര്‍ഡില്‍ ലോയല്‍റ്റി പോയിന്റുകള്‍ വന്നുകൊണ്ടിരിക്കും. ഒപ്പം യൂണിയന്‍കോപില്‍ ഓരോ സമയവും പ്രഖ്യാപിക്കുന്ന പ്രത്യേക ഡിസ്‍കൌണ്ടുകള്‍ക്കും മറ്റ് ഓഫറുകള്‍ക്കും കാര്‍ഡ് ഉടമകള്‍ അര്‍ഹരാവും. ഓരോ കാറ്റഗറിയിലും ലോയല്‍റ്റി പോയിന്റുകള്‍ നിശ്ചിത സംഖ്യയിലെത്തുമ്പോള്‍ അവ ഉപയോഗിച്ച് ക്യാഷ് ഡിസ്‍കൌണ്ടും ലഭിക്കും. ഇതിന് പുറമെ യൂണിയന്‍കോപ് വെബ്‍സൈറ്റില്‍ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനും വെബ്‍സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. പലസമയങ്ങളിലും 90 ശതമാനം വരെ ലഭിക്കുന്ന ഡിസ്‍കൌണ്ടുകളിലൂടെ വലിയൊരു വിഭാഗം ജനങ്ങളുടെ ഷോപ്പിങ് ആഗ്രഹങ്ങളും സഫലമാക്കാന്‍ യൂണിയന്‍കോപിന് സാധിക്കുന്നെന്ന് അവര്‍ പറഞ്ഞു.
തമായസ് പ്രോഗ്രാമിന്റെ വെബ്‍സൈറ്റായ https://tamayaz.unioncoop.ae/En/Default.aspx വഴി ലളിതമായ നടപടികളിലൂടെയോ അല്ലെങ്കില്‍ യൂണിയന്‍കോപ് ശാഖകളിലെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും ഹുദ സാലം സൈഫ് പറഞ്ഞു.