പിന്നില്‍ ആളുണ്ടെന്ന് ഡ്രൈവർ കണ്ടില്ല, പെട്ടെന്ന് റിവേഴ്‌സ് എടുത്തു; ട്രക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
അൽ സബ്ക പ്രദേശത്തെ സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. കൊമോറോസ് സ്വദേശിയാണ് മരിച്ച സ്ത്രീ.
ഷാര്‍ജ: ഷാര്‍ജയില്‍ ട്രക്കിടിച്ച് വയോധിക മരിച്ചു. 73കാരിയാണ് മരിച്ചത്. വയോധിക പിന്നിലുണ്ടെന്ന് അറിയാതെ മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ ട്രക്ക് റിവേഴ്‌സ് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
അൽ സബ്ക പ്രദേശത്തെ സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. കൊമോറോസ് സ്വദേശിയാണ് മരിച്ച സ്ത്രീ. ട്രക്കിന് പിന്നില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ട്രക്ക് ഡ്രൈവര്‍ കണ്ടില്ലായിരുന്നു. പെട്ടെന്ന് വാഹനം പിന്നോട്ട് എടുത്തപ്പോള്‍ വയോധികയെ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടൻ വയോധികയെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ വാസിത് പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.
ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു. തുടർന്ന് ജമാലുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുറ്റം തെളിയിക്കുകയും ചെയ്തു.