ഫാമിൽ മിന്നൽ റെയ്ഡ്, ഉദ്യോഗസ്ഥരുടെ സംയുക്ത ഇടപെടൽ; പിടികൂടിയത് ലൈസൻസില്ലാതെ സൂക്ഷിച്ച 27 കോടിയുടെ പുകയില

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. 

7195kg   tax evaded tobacco and tobacco products seized in uae

അബുദാബി: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ഫാമില്‍ നടത്തിയ റെയ്ഡില്‍ വന്‍ പുകയില ശേഖരം പിടിച്ചെടുത്തു. വിപണിയില്‍ ഏകദേശം 12 മില്യന്‍ ദിര്‍ഹം (27 കോടി രൂപ) വിലമതിക്കുന്ന 7,195 കിലോ പുകയില, പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച ശേഷമാണ് റാസല്‍ഖൈമയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്കണോമിക്  ഡെവലപ്മെന്‍റ് , ഫെഡറല്‍ ടാക്സ് അതോറിറ്റിയുമായി സഹകരിച്ച് നിരോധിത വസ്തുക്കള്‍ പിടികൂടിയത്. അധികൃതരുടെ സംയുക്തമായ ഇടപെടലില്‍ റാസല്‍ഖൈമയിലെ തെക്കന്‍ പ്രദേശങ്ങളിലുള്ള വിവിധ ഫാമുകളില്‍ നിന്ന് നിരവധി അനധികൃത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയിട്ടുള്ളത്. 

നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും നിയമ നടപടികള്‍ക്കായി പ്രതികളെ ജുഡീഷ്യല്‍ അതോറിറ്റിക്ക് കൈമാറി. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പിഴ ചുമത്തി.  

Read Also - കടൽ കടന്നൊരു 'ബമ്പർ'! വർഷങ്ങളായി ടിക്കറ്റ് വാങ്ങുന്നു, നിരാശരായില്ല; 4 മലയാളികൾക്ക് കാൽ കിലോ സ്വർണം സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios