താമസ നിയമങ്ങള്‍ ലംഘിച്ച 46 പ്രവാസികളെ പരിശോധനയില്‍ പിടികൂടി

രാജ്യത്തെ പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സി അഫയേഴ്‍സിന്റെയും (എന്‍.പി.ആര്‍.എ) നാല് പൊലീസ് ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെ  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതരാണ് പരിശോധന നടത്തിയത്.

46 expatriates arrested in Bahrain for violating residency rules

മനാമ: ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്ന 46 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സി അഫയേഴ്‍സിന്റെയും (എന്‍.പി.ആര്‍.എ) നാല് പൊലീസ് ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെ  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതരാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഏറെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ അധികൃതര്‍ നടത്തിയിരുന്നു.

Read also:  പ്രവാസിക്ക് പാര്‍സല്‍ വഴി എത്തിയ ഷൂസിനുള്ളില്‍ ലഹരി ഗുളികകള്‍

വര്‍ക്ക് പെര്‍മിറ്റിന് പ്രവാസികളില്‍ നിന്ന് പണം വാങ്ങിയതിന് നടപടി
മനാമ: ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഒരാളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മൂന്ന് പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ച് നല്‍കിയതിനാണ് ഒരു പ്രവാസി പിടിയിലായതെന്ന് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായതും ഒരു പ്രവാസി തന്നെയാണ്.

നിയമ വിരുദ്ധമായി തൊഴില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച് നല്‍കിയതിന് ഇയാള്‍ പണവും ഈടാക്കിയിരുന്നു. വിദേശത്തു വെച്ചാണ് പണം സ്വീകരിച്ചത്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷം പ്രതിയെ വിചാരണയ്ക്കായി ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിയും നിയമവിരുദ്ധമായി തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ചവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also: ഇറച്ചിയിലും കറന്‍സിയിലും കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios