കുവൈത്തില്‍ 4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‍തത് 406 പേര്‍; ബഹുഭൂരിപക്ഷവും പ്രവാസികള്‍
2018 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് കുവൈത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഓഫീസിന്റെ പഠനത്തില്‍ പുറത്തുവിട്ടത്. ആത്മഹത്യ ചെയ്‍ത 406 പേരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 17 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‍തത് 406 പേരെന്ന് കണക്കുകള്‍. രാജ്യത്തെ ഹ്യൂമണ്‍ റൈറ്റ്സ് ഓഫീസാണ് രാജ്യത്തെ ജനങ്ങള്‍ക്കിടയിലുള്ള ആത്മഹത്യാ പ്രവണത സംബന്ധിച്ച് പഠനം നടത്തിയത്. ജീവിത പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആത്മഹത്യാ പ്രവണത കാണിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് കുവൈത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഓഫീസിന്റെ പഠനത്തില്‍ പുറത്തുവിട്ടത്. ആത്മഹത്യ ചെയ്‍ത 406 പേരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 17 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ആത്മഹത്യ ചെയ്ത കുട്ടികളില്‍ 52 ശതമാനം പേരും കുവൈത്ത് സ്വദേശികളാണെന്നാണ് കണക്ക്. 2021 ഓഗസ്റ്റ് മൂന്നാം തീയ്യതി ജീവനൊടുക്കിയ എട്ട് വയസുകാരനായ സ്വദേശിയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍.
2020 കാലഘട്ടത്തില്‍ കൊവിഡ് പ്രതിസന്ധിയും അനുബന്ധ പ്രയാസങ്ങളും കാരണം കുട്ടികളുടെ ആത്മഹത്യയില്‍ വര്‍ദ്ധനവുണ്ടായി. ഈ സമയത്തുള്ള ആകെ ആത്മഹത്യകളിലും സ്വദേശികളുടെ എണ്ണം തന്നെയാണ് കൂടുതല്‍. പഠനം നടത്തിയ നാല് വര്‍ഷ കാലയളവില്‍ ആത്മഹത്യ ചെയ്‍ത 88 ശതമാനം പേരും പ്രവാസികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആകെ 35 സ്വദേശികളാണ് ഈ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്‍തത്. ഒപ്പം 13 ബിദൂനികളും ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Read also: നിയമലംഘകര്‍ക്കായി കര്‍ശന പരിശോധന; ഇന്നലെ 230 പ്രവാസികള്‍ അറസ്റ്റില്‍
നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്ത് ഒമാന്‍ അധികൃതര്‍
മസ്‍കത്ത്: ഒമാനില്‍ നിരോധിത വര്‍ണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Read also: പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും ഇഖാമ മാറ്റാന്‍ അവസരം