സൗദി അറേബ്യയിൽ 370 പേർ കൂടി കൊവിഡ് മുക്തരായി
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5165 ആണ്. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8,524 പേരാണ്.
റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച 370 പേർ കൊവിഡ് മുക്തരായി. 359 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 21 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,41,854 പോസിറ്റീവ് കേസുകളിൽ 3,28,165 പേർ ഇതിനോടകം രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5165 ആണ്. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8,524 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്. റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 1, ത്വാഇഫ് 1, ഹാഇൽ 2, ബുറൈദ 1, നജ്റാൻ 1, ഹഫർ അൽബാത്വിൻ 1, ജീസാൻ 3,ബെയ്ഷ് 1, നാരിയ 1, അൽറസ് 1, സാംത 1, അൽനമാസ് 1, സകാക 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 55. റിയാദ് 25, മക്ക 23, യാംബു 19, ഹാഇൽ 16, ഖമീസ് മുശൈത്ത് 15, മുബറസ് 14, ഖർജ് 12, വാദി ദവാസിർ 12, നജ്റാൻ 10, ജിദ്ദ 9, മജ്മഅ 9, ബല്ലസ്മർ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച നടത്തിയ 47,926 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,315,751 ആയി.