കുവൈത്തില്‍ മുന്‍സിപ്പാലിറ്റി സ്ഥലങ്ങളുടെ കയ്യേറ്റം; 37 നിയമലംഘനങ്ങൾ കണ്ടെത്തി
മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലങ്ങൾ കയ്യേറുന്നതുമായി ബന്ധപ്പെട്ട 37 മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്‍സിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന. മുബാറക് അൽ കബീർ, സബാഹ് അൽ സലേം ഗവർണറേറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലങ്ങൾ കയ്യേറുന്നതുമായി ബന്ധപ്പെട്ട 37 മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയത്. മുനസിപ്പാലിറ്റി ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ കർശനമായ നിർദേശങ്ങള്‍ നല്‍കി.
Read Also - ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ
ഒമാനില്‍ പ്രവാസി കൊല്ലപ്പെട്ടു; മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനിലെ വിലായത്ത് ബർക്കയിൽ പ്രവാസി കൊല്ലപ്പെട്ടതായി റോയൽ ഒമാൻ പൊലീസ്. സംഭവത്തിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. തെക്കൻ അൽ ബത്തിന ഗവർണറേറ്റിൽ നിന്നുമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസിന്‍റെ പിടിയിലായ മൂന്നു പ്രതികളും ഏഷ്യക്കാരാണെന്നും കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്നും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം