കുവൈത്തിൽ വ്യാപക പരിശോധന; 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു

300 കിലോ മായം കലർന്ന മാംസമാണ് പിടിച്ചെടുത്തത്. 

300 kilo adulterated meat seized in shuwaikh

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്ത് നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഇൻസ്പെക്ടർ ആണ് മായം കലര്‍ന്ന മാംസം പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വസ്തുക്കളിൽ കരൾ, ഹൃദയങ്ങൾ, നാവ്, മറ്റ് പലതരം ശീതീകരിച്ച മാംസങ്ങളുണ്ട്. സുരക്ഷിതമല്ലാത്തതോ തെറ്റായി ലേബൽ ചെയ്തതോ ആയ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പതിവായി പരിശോധനകൾ നടത്തുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

Read Also -  ഉമ്മ വന്നത് അറിഞ്ഞപ്പോൾ രക്തസമ്മർദ്ദം കൂടി, ജയിൽ യൂണിഫോമിൽ എന്നെ കണ്ടിട്ടില്ല; മനസ്സ് അനുവദിച്ചില്ലെന്ന് റഹീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios