287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു; കുവൈത്തിൽ പരിശോധന, നിരവധി നിയമലംഘനങ്ങള്‍
നിരവധി നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് പഴകിയ മത്സ്യവും മായം കലർന്ന മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു.
262 കിലോ കേടായ മത്സ്യവും 25 കിലോ മായം കലർന്ന മാംസവുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വിവിധ നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് മുതൽ മായം കലർന്ന ഭക്ഷണം കച്ചവടം ചെയ്യുന്നത് വരെയുള്ള നിയമലംഘനങ്ങള്‍ ഇതില്‍പ്പെടുന്നു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വ നിയമങ്ങള്‍ പാലിക്കാത്തതും നിയമലംഘനങ്ങളില്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം