താമസ, തൊഴില്‍ നിയമലംഘനം; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍

തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

25 expats arrested in oman for violating residence and labour laws

മ​സ്ക​ത്ത്​: ഒമാനില്‍ വിദേശികളുടെ താമസ, തൊ​ഴി​ൽ നി​യ​മ​ലം​ഘനങ്ങളുമായി ബ​ന്ധ​പ്പെ​ട്ട്​ 25 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. തൊ​ഴി​ൽ നി​യ​മ​വും വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ ഇ​വ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ 17,030 പ്രവാസികള്‍ അറസ്റ്റില്‍ 

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  17,030 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 10,662 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​   4,147  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,221 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,119 പേരിൽ  71 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും രണ്ട് ​ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച  65 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 17 പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios