വൈദ്യുതി മുടങ്ങി, ഉപഭോക്താവിന് 44,559.81 രൂപ നഷ്ടപരിഹാരം, പിന്നാലെ അടിയന്തര അന്വേഷണ നിര്‍ദേശം, സംഭവം സൗദിയിൽ

ഈ തടസ്സത്തിലേക്ക് നയിച്ച മൂലകാരണങ്ങൾ തിരിച്ചറിയാൻ ബോർഡ് ശുപാർശ ചെയ്തു. എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ നടപ്പാക്കണം.

2000  riyal compensation for consumers after power outages

റിയാദ്: സൗദി അറേബ്യയിലെ ശറൂറ ഗവർണറേറ്റ് പരിധിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ആണ് ഇത് സംബന്ധിച്ച് സൗദി ഇലക്‌ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡിന് നിർദേശം നൽകിയത്.ശറൂറയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസം നേരിട്ടവർക്ക് 2,000 റിയാൽ (44,559.81 രൂപ) നഷ്ടപരിഹാരം ലഭിക്കും.

തെക്കൻ അതിർത്തിയിൽ യമനോട് ചേർന്നുള്ള ശറൂറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി മുടങ്ങിയത്. പിറ്റേന്ന് ശനിയാഴ്ചയും വൈദ്യുതി മുടക്കം തുടർന്നു. വൈദ്യുതി സേവനം തടസ്സപ്പെട്ടതിന്‍റെ ഫലമായി സൗദിയുടെ തെക്കുഭാഗത്തുള്ള ശറൂറ ഗവർണറേറ്റ് ഭൂപരിധിയിലെ പ്രദേശവാസികളായ എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ നടപടികൾ നടപ്പാക്കണമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവരെ പ്രതിക്കൂട്ടിൽ നിർത്തുകയും നിയമപരമായ പിഴകൾ ചുമത്തുകയും ചെയ്യണമെന്നും സൗദി ഇലക്‌ട്രിസിറ്റി കമ്പനിയോട് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു.

Read Also -  ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയിൽ പോയില്ല, ഒടുവിൽ ശസ്ത്രക്രിയ, നീക്കിയത് 16 കിലോ മുഴ

ഈ തടസ്സത്തിലേക്ക് നയിച്ച മൂലകാരണങ്ങൾ തിരിച്ചറിയാൻ ബോർഡ് ശുപാർശ ചെയ്തു. എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ നടപ്പാക്കണം. അതിനിടയിൽ പ്രദേശത്ത് മുമ്പത്തെ സമാനമായ തകരാറുകൾ ഉൾപ്പെടെ തടസ്സം വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബോർഡ് പറഞ്ഞു. ശറൂറയിലെ വൈദ്യുതി മുടക്കത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേർന്നിരുന്നു. വൈകീട്ടാണ് യോഗം അവസാനിച്ചത്.

എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പുനഃസ്ഥാപിക്കുന്നതിനും തടസ്സം ആവർത്തിക്കാതിരിക്കുന്നതിനും സൗദി ഇലക്‌ട്രിസിറ്റി കമ്പനി അടിയന്തര നടപടികൾ നടപ്പാക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞാണ് യോഗം സമാപിച്ചത്. ദുരിതബാധിതരായ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കമ്പനി അതിെൻറ ഉത്തരവാദിത്തം നിർവഹിക്കാഞ്ഞത് സേവനം പുനഃസ്ഥാപിക്കുന്നതിന് താമസംവരുത്തിയെന്ന് ബോർഡ് യോഗം ചൂണ്ടിക്കാട്ടി.

വൈദ്യുതി സേവനം തടസ്സപ്പെട്ടതിൽ ബോർഡ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശറൂറയിലെ എല്ലാ ഉപഭോക്താക്കളുമായും ഉടൻ ആശയവിനിമയം നടത്താനും അവരോട് ക്ഷമാപണം നടത്താനും നഷ്ടപരിഹാര തുക അറിയിക്കാനും സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളും പരാതികളും സ്വീകരിക്കുന്നതിന് പ്രത്യേക ടെലിഫോൺ ലൈനുകൾ ഒരുക്കാനും ബോർഡ് കമ്പനിയോട് അടിയന്തിര യോഗം ആവശ്യപ്പെട്ടു.

അതേസമയം ശറൂറ ഗവർണറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈദ്യുതി മുടക്കം നേരിട്ടവർക്കാണ് നഷ്ടപരിഹാരം നൽകുക. ഇത് സംബന്ധിച്ച് സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെ ടെക്സ്റ്റ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുമായുള്ള അവരുടെ അക്കൗണ്ടുകളുടെ ബാലൻസിലേക്ക് 2,000 റിയാൽ വരെ സാമ്പത്തിക നഷ്ടപരിഹാരം നൽകുക. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾക്ക് മറുപടിയായാണ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമുണ്ടായത്.

Asianet News Live 

Latest Videos
Follow Us:
Download App:
  • android
  • ios