മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

ഒരോ വർഷവും ഹജ്ജ് സീസണിൽ വായു ഗുണനിലവാര സൂചകങ്ങൾ തുടർച്ചയായി കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ വിവരങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് കൈമാറും.

20 air quality monitoring stations arranged for testing  air quality in makkah and madinah

റിയാദ്: മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം സ്റ്റേഷനുകളും അഞ്ച് മൊബൈൽ സ്റ്റേഷനുകളുമാണ് ഉണ്ടാവുക. 

ഒരോ വർഷവും ഹജ്ജ് സീസണിൽ വായു ഗുണനിലവാര സൂചകങ്ങൾ തുടർച്ചയായി കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ വിവരങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് കൈമാറും. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാനും തീർഥാടകർക്ക് സുഖപ്രദമായ ഹജ്ജ് അനുഭവം നൽകാനും വേണ്ടിയാണിത്. ഓരോ അഞ്ച് മിനിറ്റിലും അഞ്ച് പ്രധാന വായു ഘടകങ്ങളുടെ സൂചകങ്ങൾ അളക്കാൻ എയർ ക്വാളിറ്റി മെഷർമെൻറ് സ്റ്റേഷനുകൾക്ക് കഴിയും. ഈ സൂചകൾ നേരിട്ട് സെൻട്രൽ മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കും. നിരവധി ദേശീയ വിദഗ്ധർ അത് വിശകലനം ചെയ്യുകയും ഹജ്ജ് കമ്മിറ്റി അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് ദൈനംദിന റിപ്പോർട്ടുകൾ കൈമാറുകയും ചെയ്യും.

Read Also -  നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ കുടുങ്ങിയ യുപി സ്വദേശിക്ക് മലയാളികൾ തുണയായി\

പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

റിയാദ്: പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. 

തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. സിവിൽ ഡിഫൻസ് പ്രിവൻറീവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധന സന്ദർശനത്തിലൂടെ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘകർക്കെതിരെ നിർദ്ദിഷ്‌ട നടപടിക്രമങ്ങൾ കൈക്കൊള്ളും. പിടിച്ചെടുക്കുന്ന ഗ്യാസ് സ്റ്റൗവുകളും പാചക സിലിണ്ടറുകളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios